Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷം തുടങ്ങി
20/01/2024
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിന് വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിന് ശനിയാഴ്ച വൈകിട്ട് വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വാസികള്‍ പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഫാ. ജെറിന്‍ കുരിശുങ്കല്‍, സഹവികാരി ഫാ. എബിന്‍ ഇടശ്ശേരി എന്നിവര്‍ കാര്‍മികരായി. വൈകിട്ട് വിശുദ്ധ കുര്‍ബാനക്ക് ശേഷം നൊവേനയും ലദീഞ്ഞും നടത്തി. ഞായറാഴ്ച വാഴ്ചദിനമായി ആചരിക്കും. വൈകിട്ട് 4.30ന് ഫാ. അഖില്‍ ആപ്പാടന്‍ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാനയും നൊവേനയും ലദീഞ്ഞും നടത്തും. വേസ്പരദിനമായ തിങ്കളാഴ്ച വൈകിട്ട് 6.30ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് കാര്‍മികനാകും. തുടര്‍ന്ന് മറ്റപ്പള്ളി ഭാഗത്തേക്ക് പ്രദക്ഷിണവും കപ്ലോന്‍ വാഴ്ചയും ആകാശ വിസ്മയവും നടത്തും. ജനുവരി 23ന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30ന് ഫാ. വിപിന്‍ കുരിശുതറയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന നടത്തും. തുടര്‍ന്ന് പട്ടശ്ശേരി കുരിശടിയിലേക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടത്തും. 24ന് മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും. കൊടിയേറ്റ് ചടങ്ങിന് ഫാ.എബിന്‍ ഇടശ്ശേരി, ട്രസ്റ്റിമാരായ മോനിച്ചന്‍ പെരുഞ്ചേരി, മാത്യൂ കോടാലിച്ചിറ, തിരുനാള്‍ കമ്മിറ്റി സെക്രട്ടറി ബാബു വര്‍ഗീസ്, കണ്‍വീനര്‍ ജോസഫ് താഴ്ചയില്‍, വൈസ് ചെയര്‍മാന്‍ മാത്യൂ കൂടല്ലി എന്നിവര്‍ നേതൃത്വം നല്‍കി.