Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
20/01/2024
കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി കെ.പി അനന്തപദ്മനാഭന്‍ എന്നിവരും കാര്‍മികരായിരുന്നു. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരികളും ചേര്‍ന്ന് അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു. എസ്എന്‍ഡിപി 763-ാം നമ്പര്‍ 763-ാം നമ്പര്‍ വനിതാ സംഘത്തിന്റെ താലപ്പൊലി ക്ഷേത്രനടയില്‍ എത്തിയ ശേഷമാണ് കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങിയത്. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ നേരത്തേ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചിരുന്നു. കൊടിയേറ്റിന് ശേഷം തിരുനടയില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബു ദീപം തെളിച്ചു. കലാമണ്ഡപത്തില്‍ പിന്നണി ഗായകന്‍ വി ദേവാനന്ദും ദീപം തെളിയിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ.ബാബു, ക്ഷേത്രം പ്രസിഡന്റ് കെ.വി ജയപ്രകാശ്, സെക്രട്ടറി അജിത്ത്കുമാര്‍, വൈസ് പ്രസിഡന്റ് ബാബു ധന്യ, കമ്മിറ്റി അംഗം പി.രാജേന്ദ്രപ്രസാദ് , ശശി അയ്യനേഴത്ത്, ഷാജി മുറിപ്പറമ്പില്‍, ഷിബു ചേരിക്കത്തറ, തങ്കേശന്‍ പാരേപ്പാടത്ത്, സുനില അജിത്ത്, മനോജ്, രാംലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.