Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ വീണ്ടും സൈറണ്‍ മുഴങ്ങി
20/01/2024
വൈക്കം നഗരസഭയുടെ സൈറന്റെ പുനഃപ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് നിര്‍വഹിക്കുന്നു.  

വൈക്കം: ഒന്നരവര്‍ഷക്കാലമായി പ്രവര്‍ത്തനം നിലച്ചിരുന്ന വൈക്കം നഗരസഭയുടെ സൈറണ്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സൈറണ്‍ കൂവി. യൂണിയന്‍ ബാങ്ക് വൈക്കം ബ്രാഞ്ച് സൗജന്യമായി നല്‍കിയ തുക ഉപയോഗിച്ചാണ് സൈറണ്‍ പുനഃസ്ഥാപിച്ചത്. രാവിലെ അഞ്ച്, എട്ട്, ഉച്ചക്ക് ഒന്ന്, വൈകിട്ട് അഞ്ച്, രാത്രി ഒന്‍പത് സമയങ്ങളിലാണ് സൈറണ്‍ മുഴങ്ങുക. നഗരസഭ അതിര്‍ത്തിയിലെ ജനങ്ങളും ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാര്‍ഥികളും സൈറന്റെ മുഴക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. സൈറണ്‍ നിശ്ചലമായത് ഒട്ടേറേ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് സൈറന്റെ സ്വിച്ച് ഓണ്‍ കര്‍മം നടത്തി. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു സജീവന്‍, ലേഖാ ശ്രീകുമാര്‍, എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, ബിന്ദു ഷാജി, കൗണ്‍സിലര്‍മാരായ രേണുക രതീഷ്, അശോകന്‍ വെള്ളവേലി, കെ.ബി ഗിരിജകുമാരി, പി.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍, ബി രാജശേഖരന്‍, കവിതാ രാജേഷ്, എ.സി മണിയമ്മ, ലേഖാ അശോകന്‍, എഞ്ചിനീയര്‍ ബി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.