Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമലാപുരി പള്ളിയില്‍ തിരുനാളിന് കൊടിയേറി
19/01/2024
വൈക്കം കിളിയാറ്റുനട അമലാപുരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: കിളിയാറ്റുനട അമലാപുരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാള്‍ ആഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ തിരുനാളിന് കൊടിയേറ്റി. ഫാ. അഖില്‍ ആപ്പാടന്‍ സഹകാര്‍മികരായി. വലിയതറ കുടുംബാംഗങ്ങളാണ് ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്നത്. കൈക്കാരന്‍ ജോസഫ് കടവിത്തറ, തിരുനാള്‍ കണ്‍വീനര്‍ കുഞ്ഞുമോന്‍ വലിയതറ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5.30ന് ഫാ. സുരേഷ് മല്‍പ്പാന്‍, ഫാ. ബിജു ചക്കിയത്ത് എന്നിവര്‍ മുഖ്യകാര്‍മികത്വത്തില്‍ രൂപം വെഞ്ചരിക്കല്‍, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. തുടര്‍ന്ന് കിഴക്കോട്ട് കൊടിയാട് വരെ പ്രദക്ഷിണം പുറപ്പെടും. ജനുവരി 24ന് ഈശോയുടെ തിരുനാള്‍ ആഘോഷിക്കും. രാവിലെ 8.30ന് വീടുകളിലേക്ക് കഴുന്ന് എഴുന്നള്ളിപ്പ് നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. നിക്ലോവാസ്, ഫാ. ഡിസ്റ്റോ കദളിക്കാട്ടില്‍ എന്നിവര്‍ മുഖ്യകാര്‍മികരാവും. തുടര്‍ന്ന് ആറാട്ടുകുളങ്ങര കുരിശടിയിലേക്ക് പ്രദക്ഷിണം പുറപ്പെടും.