Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ചെയര്‍പേഴ്സണ് ഐഎന്‍ടിയുസി സ്വീകരണം നല്‍കി
19/01/2024
വൈക്കം നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷിന് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അനുമോദിക്കുന്നു.

വൈക്കം: വൈക്കം നഗരസഭ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഐഎന്‍ടിയുസി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പ്രീതാ രാജേഷിനെ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം അനുമോദിച്ചു. വ്യാപാരഭവനില്‍ നടന്ന സമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പ്രീതാ രാജേഷിന് ഉപഹാരം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ശര്‍മ മുഖ്യപ്രസംഗം നടത്തി. സംസ്ഥാന ഭാരവാഹികളായ ജിജി പോത്തന്‍, പി.വി പ്രസാദ്, എം.വി മനോജ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡിസിസി ട്രഷറര്‍ ജെയ് ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, സോണി സണ്ണി, ഇടവട്ടം ജയകുമാര്‍, ജോര്‍ജ് വര്‍ഗ്ഗീസ്, ശ്രീദേവി അനിരുദ്ധന്‍, യു ബേബി, പി.ആര്‍ രാജീവ്, വര്‍ഗ്ഗീസ് പുത്തന്‍ചിറ, മോഹന്‍ കെ തോട്ടുപുറം, വി പോപ്പി, കെ.ജെ സണ്ണി, രാജശ്രീ വേണുഗോപാല്‍, ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.