Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
19/01/2024
വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിരവധി നൂതന വികസന പദ്ധതികളും ക്ഷേമ പദ്ധതികളും നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന സെമിനാറില്‍  പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരന്‍, പി.കെ ആനന്ദവല്ലി, ടി.വി പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എസ് ഗോപിനാഥന്‍, എം.കെ റാണിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ബിജു, എം.കെ ശീമോന്‍, രേഷ്മ പ്രവീണ്‍, ഒ.എം ഉദയപ്പന്‍, സുജാത മധു, ജെസില നവാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.രാജേന്ദ്രപ്രസാദ്, പി.വി ഹരിക്കുട്ടന്‍, എസ്.ദേവരാജന്‍, ബീന ജിമ്മി, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ശ്രീകല, അസി. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുത്തു.