Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തില്‍ കൊടിമര നിര്‍മാണം തുടങ്ങി
17/01/2024
വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന കൊടിമരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന കൊടിമരത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി സഹകാര്‍മികനായി. കൊടിമരം ഒരു ഭക്തന്‍ വഴിപാടായി ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതാണ്. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത്മഠം, സെക്രട്ടറി രാജേന്ദ്രദേവ്, ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍ കുന്നത്ത്, എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്, വനിതാസമാജം പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി യു നായര്‍, സന്തോഷ് ആറുകണ്ടത്തില്‍, കെ.ഡി സന്തോഷ്, പി ശിവപ്രസാദ്, അനില്‍കുമാര്‍ കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു.