Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാകവി കുമാരനാശാന്‍ അനുസ്മരണം നടത്തി
17/01/2024
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മഹാകവി കുമാരനാശാന്റെ 100-ാമത് ചരമവാര്‍ഷിക അനുസ്മരണം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാകവി കുമാരനാശാന്റെ 100-ാമത് ചരമവാര്‍ഷികം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സ്മൃതി ദിനമായി ആചരിച്ചു. യൂണിയന്‍ ഹാളില്‍ ഗുരുദേവ പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ അനുസ്മരണ യോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അനുസ്മരണ സന്ദേശം നല്‍കി. യോഗം കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, ബിജു തുരുത്തുമ്മ, രമേഷ് പി ദാസ്, എം.എസ് രാധാകൃഷ്ണന്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി വിവേക്, കെ.ആര്‍ പ്രസന്നന്‍, വനിതാസംഘം പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനു ചെമ്മനാകരി, സെക്രട്ടറി രമേശ് കോക്കാട്ട്, എസ്.ജയന്‍, പി സജീവ് എന്നിവര്‍ പ്രസംഗിച്ചു.