Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളില്‍ ക്ഷേത്രത്തില്‍ തിരിപിടുത്തം ഭക്തിസാന്ദ്രമായി
16/01/2024
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തിരിപിടുത്തം ചടങ്ങിന് ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികള്‍ തിരികളിലേക്ക് ദീപം പകരുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ തിരിപിടുത്തത്തില്‍ നൂറ് കണക്കിന് ഭക്തര്‍ തിരിതെളിയിച്ചു സമര്‍പ്പിച്ചു.  വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ തിരിയില്‍ ദീപം തെളിയിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷം ദീപാര്‍പ്പണം നടത്തി. ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി ഭക്തരുടെ തിരികളിലേക്ക് ദീപം പകര്‍ന്നു. തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു, വിഷ്ണു ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികരായിരുന്നു. ചടങ്ങിന് മുന്‍പായി വിശേഷാല്‍ അഭിഷേകം, തിരുവാഭരണം ചാര്‍ത്തല്‍, അന്നദാനം, കാഴ്ചശ്രീബലി എന്നിവ നടന്നു. തിരിപിടുത്ത ചടങ്ങിനുശേഷം വലിയകാണിക്ക, വിളക്കിനെഴുന്നളളിപ്പ്, ഗരുഡന്‍ തൂക്കം, ഭഗവതിക്ക് കളമെഴുത്തും പാട്ടും എന്നിവയും നടന്നു. ചൊവ്വാഴ്ച ഉച്ചക്ക് വടക്കുപുറത്ത് വലിയ ഗുരുതിയും അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍ അഖില്‍, വൈസ് പ്രസിഡന്റ് മനോജ് പൂത്തേത്ത്, യൂണിയന്‍ കമ്മിറ്റി അംഗം ദീപാ മൂത്തേടത്ത്, വനിതാസംഘം പ്രസിഡന്റ് സജിനി പ്രസന്നന്‍, സെക്രട്ടറി രമാ രമണന്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശരത് ശശി, സെക്രട്ടറി അമൃത് തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.