Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സ്വദേശിനിയെ ട്രെയിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
15/01/2024
സുരജ എസ് നായര്‍

വൈക്കം: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായരെ(45)യാണ് ആലപ്പുഴ-ധന്‍ബാദ് ട്രെയിനിലെ ശുചിമുറിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറീസയിലുള്ള സഹോദരിയുടെ വീട്ടില്‍ പോയ ശേഷം തിരികെ നാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങുംവഴിയാണ് മരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രക്കാരോട് ശൗചാലയത്തില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ സുരജയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ അന്വേഷിച്ചപ്പോള്‍ ശൗചാലയത്തിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു. തമിഴ്നാട്ടിലെ ജോളാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസും യാത്രക്കാരും ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ തുറന്നപ്പോള്‍ സുരജ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം തിരുപ്പത്തൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. റെയില്‍വേ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ്: ജീവന്‍ (ക്യാപ്റ്റന്‍, മര്‍ച്ചന്റ് നേവി). അമ്മ: ലീലാമണി. സഹോദരി: സുധ (ഒറീസ).