Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോനാ പള്ളിയില്‍ നാല്‍പതുമണി ആരാധന ഭക്തിസാന്ദ്രമായി
15/01/2024
വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ നടന്ന നാല്‍പതുമണി ആരാധനയുടെ ദിവ്യകാരുണ്യ പ്രദക്ഷിണം അള്‍ത്താരയിലേക്ക് നീങ്ങുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച വൈകിട്ട് നടന്ന നാല്‍പതുമണി ആരാധന ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. വചനാസന്ദേശത്തിന് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. ഫാ. ഏലിയാസ് ചക്കിയെത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, സഹവികാരി ഫാ. എബിന്‍ ഇടശ്ശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ മാത്യൂ കോടാലിച്ചിറ, മോനിച്ചന്‍ പെരുംഞ്ചേരി, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലി, ദേവാലയ ശ്രുശ്രൂഷകന്‍ ബേബി മുട്ടുമന എന്നിവര്‍ നേതൃത്വം നല്‍കി.