അമല സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
15/01/2024
മൂത്തേടത്തുകാവ് അമല സിഎംഐ പബ്ലിക് സ്കൂള്‍ വാര്‍ഷികം നടി നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മൂത്തേടത്തുകാവ് അമല സിഎംഐ പബ്ലിക് സ്കൂളിന്റെ വാര്‍ഷിക ആഘോഷവും പ്രതിഭകളെ ആദരിക്കലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തി. നടി നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഫാ. ബെന്നി നാല്കര അധ്യക്ഷത വഹിച്ചു. സിഎംഐ മാനേജര്‍ ഫാ. സിബിന് പെരിയാപ്പാടന്, പ്രിന്‍സിപ്പല്‍ ഫാ. സിജോ മേനാച്ചേരി, സിഎംഐ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ടോബിന് ഇലഞ്ഞിത്തറ, പ്രധാനാധ്യാപിക മിത രാജു, ലിസമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.