Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നടേല്‍ പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി
14/01/2024
വൈക്കം നടേല്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വി. കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം പ്രദക്ഷിണത്തില്‍ എഴുന്നള്ളിക്കുന്നു

വൈക്കം: ടൗണ്‍ നടേല്‍ പള്ളിയില്‍ വി. കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. ദീപാലങ്കാരങ്ങള്‍ തോരണം ചാര്‍ത്തിയ വഴിത്താരയില്‍ പുഷ്പാലങ്കാരത്തോടെയാണ് വിശുദ്ധയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചത്. പള്ളിയുടെ ചുറ്റുപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധയുടെ അനുഗ്രഹം പ്രാപിക്കാന്‍ നിരവധി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പൊന്‍വെള്ളി കുരിശുകളും മുത്തുക്കുടകളും വിവിധ സെറ്റ് വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് ഭംഗി പകര്‍ന്നു. വൈകിട്ട് നടന്ന കുര്‍ബാനയ്ക്ക് ഫാ. വര്‍ഗീസ് പാലാട്ടില്‍ മുഖ്യകാര്‍മികനായി. ഫാ. വര്‍ഗീസ് കാച്ചപ്പിള്ളിയില്‍ തിരുനാള്‍ സന്ദേശം നല്‍കി. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, ഫാ. അഖില്‍ ആപ്പാടന്‍, തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ റോയ് വര്‍ഗീസ്, ബാബു ചക്കനാട്ട്, റീജസ് തോമസ്, ആന്റണി ജോര്‍ജ്, അള്‍ത്താര ശുശ്രൂഷകന്‍ ജിമ്മി, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിച്ചത്.