Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി ഏഴുവയസ്സുകാരന്‍
13/01/2024
ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന ഏഴുവയസ്സുകാരന്‍ സാത്വിക് സന്ദീപിന്റെ വൈക്കത്തുനിന്നാരംഭിച്ച നീന്തല്‍ ബീച്ചില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.  

വൈക്കം: ഇരുകൈകളും ബന്ധിച്ച് ഏഴുവയസ്സുകാരന്‍ വേമ്പനാട്ടുകായല്‍ നീന്തിക്കടന്നു. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് പിടവൂര്‍ തുരുത്തിക്കാട്ട് വീട്ടില്‍ സന്ദീപ് ജി നായരുടെയും അഞ്ജലിയുടെയും മകനും കോതമംഗലം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സാത്വിക് സന്ദീപ് ഒരു മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് വേമ്പനാട്ടുകായലിന്റെ നാലര കിലോമീറ്റര്‍ ദൂരം നീന്തിക്കടന്നത്. രാവിലെ 8:40ന് വൈക്കം ബീച്ചില്‍ നിന്നും ആലപ്പുഴ ജില്ലയിലെ തവണകടവിലേക്കാണ് നീന്തിയത്. ഇരുകൈകളും ബന്ധിച്ചു നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നിലയില്‍ സാത്വിക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. കോതമംഗലം ഡോള്‍ഫിന്‍ ക്ലബ്ബിലായിരുന്നു പരിശീലനം.
വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് വൈക്കം ബീച്ചില്‍ നിന്നും നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു. തവണക്കടവിലെത്തിയ സാത്വികിന്റെ കൈകളിലെ ബന്ധനം ദിലീമ ജോജോ എംഎല്‍എ അഴിച്ചുമാറ്റി. അനുമോദന സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിന്‍സ് പുളിക്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍  ഷിഹാബ് കെ സൈനു പ്രസംഗിച്ചു.