Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
13/01/2024
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈക്കം ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുവളഞ്ഞ് അറസ്റ്റു ചെയ്ത പോലീസിന്റെ നടപടിക്കെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍നിന്നും പുറപ്പെട്ട പ്രകടനം നഗരം ചുറ്റി ബോട്ട് ജെട്ടി മൈതാനിയില്‍ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, ജയ്ജോണ്‍ പേരയില്‍, ഷാജി വല്ലൂത്തറ, പി.കെ മണിലാല്‍, കെ ബിനിമോന്‍, ബി ചന്ദ്രശേഖരന്‍, വി ബിന്‍സ്, ബി.ഐ പ്രദീപ് കുമാര്‍, പി.എസ് പ്രദീപ്, കെ.കെ സചിവോത്തമന്‍, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബോട്ട് ജെട്ടി മൈതാനത്ത് നടന്ന പ്രതിഷേധ സമ്മേളനം കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. സോജി ജോര്‍ജ്, മനോജ് കല്ലറ, പി.ഡി ബിജിമോള്‍, കെ.എസ് സജീവ്, പി.എസ് പ്രതീഷ്, മിനി, രാധാമണി, രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.