Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസിത് ഭാരത് സങ്കല്‍പ് യാത്ര ജനസമ്പര്‍ക്ക പരിപാടി നടത്തി
13/01/2024
വൈക്കം നഗരസഭ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ വികസിത് ഭാരത് സങ്കല്‍പ് യാത്ര കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ സ്മിനു ദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കല്‍പ യാത്രയുടെ നഗര പര്യടനത്തിന് വൈക്കത്ത് തുടക്കമായി. കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ശാഖകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രൈവറ്റ് ബസ് സ്റ്റാന്റിനുസമീപം നടന്ന യാത്രയുടെ ജനസമ്പര്‍ക്ക പരിപാടി കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ സ്മിനു ദാസ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ചീഫ് മാനേജര്‍ കെ.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ രഞ്ജന ആര്‍.കൃഷ്ണ, കാനറ ബാങ്ക് മാനേജര്‍ അതുല്യ ഹരിദാസ്, യൂണിയന്‍ ബാങ്ക് മാനേജര്‍ മെബിന്‍ മാര്‍ക്കോസ്, പി.ജി ബിജുകുമാര്‍, പി.ആര്‍ സുഭാഷ്, കെ.ബി ഗിരിജാകുമാരി, ലേഖാ അശോകന്‍, പി.സി അശ്വതി എന്നിവര്‍ പ്രസംഗിച്ചു.