Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ തിരുനാളിന് കൊടിയേറി
12/01/2024
വൈക്കം ടൗണ്‍ നടേല്‍ പളളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഫൊറോനാ പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഇന്നലെ വൈകിട്ട് ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. വിശുദ്ധ കുര്‍ബാനക്കുശേഷം അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വാസികള്‍ കൊടിമരചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ഫാ. അഖില്‍ ആപ്പാടന്‍ എന്നിവരും കാര്‍മികരായിരുന്നു. വിമന്‍സ് വെല്‍ഫയര്‍, തിരുബാലസഖ്യം, സിഎല്‍സി, കെസിവൈഎം, മതബോധനം, വിന്‍സെന്റ് ഡി പോള്‍, മരണസഹായസംഘം, പാരീഷ് കൗണ്‍സില്‍, അള്‍ത്താരസംഘം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാള്‍ കണ്‍വീനര്‍ റോയി വര്‍ഗീസ്, ബാബു ചക്കനാട്ട്, വൈസ് ചെയര്‍മാന്‍ റീജസ് തോമസ്, ആന്റണി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 14ന് തിരുനാള്‍ ആഘോഷിക്കും. തിരുനാളിന്റെ പ്രധാന ചടങ്ങായ പട്ടണപ്രദക്ഷിണം ശനിയാഴ്ച വൈകിട്ട് നടക്കും.