Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ കുടിവെള്ള പദ്ധതി: ചെമ്മനാകരിയില്‍ വാട്ടര്‍ ടാങ്ക് നിര്‍മാണം തുടങ്ങി
12/01/2024
സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ചെമ്മനാകരിയില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ടാങ്കിന്റെ നിര്‍മാണ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെമ്മനാകരിയില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ടാങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സി.കെ ആശ എംഎല്‍എ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. ആകെ 13 കോടി രൂപയാണ് കുടിവെള്ള പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ബിനു, ബിന്ദു പ്രദീപ്, അംഗങ്ങളായ കെ.ബി രമ, പി പ്രീതി, മോഹന്‍ കെ തോട്ടുപുറം, പോള്‍ തോമസ്, മജിത ലാല്‍ജി എന്നിവര്‍ പ്രസംഗിച്ചു.