Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളില്‍ ക്ഷേത്രത്തില്‍ മകരസംക്രമ ഉത്സവം തുടങ്ങി
11/01/2024
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവളളില്‍ ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവം തുടങ്ങി. ഉത്സവാഘോഷ പരിപാടികളുടെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ചടങ്ങിന് മുന്‍പായി ഭഗവതിയുടെ ജലാശയ വരവേല്‍പ്പ് നടത്തി. ഉത്സവം തുടങ്ങുന്നതിന്റെ മുന്നോടിയായുള്ള പ്രധാന ചടങ്ങായ പള്ളിവാളെ കാപ്പുകെട്ട് ചടങ്ങ് തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ നടത്തി. മേല്‍ശാന്തി ചെമ്മനത്തുകര ഷിബു, ക്ഷേത്രം ശാന്തി വിഷ്ണു ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വിവിധ ദിവസങ്ങളില്‍ മ്യൂസിക്കല്‍ നൈറ്റ്, ഭഗവതി പാട്ട്, യക്ഷീ-ഗന്ധര്‍വന്‍ പാട്ട്, കോല്‍കളി, താലപ്പൊലി, നിറക്കൂട്ട് നാടന്‍പാട്ട്, ഭക്തിഗാനസുധ, അന്നദാനം, പുഷ്പാഭിഷേകം, ഗാനമേള, ഭഗവതിക്ക് കളമെഴുത്തും പാട്ടും, ദേശതാലപ്പൊലി, നൃത്തസന്ധ്യ, ഓട്ടന്‍തുള്ളല്‍, തിരിപിടുത്തം, മഹാഅന്നദാനം, വലിയകാണിക്ക, ഗരുഡന്‍തൂക്കം എന്നിവ നടക്കും. 16ന് വടക്കുപുറത്ത് വലിയ ഗുരുതിയും 22ന് പുഴുക്കുവഴിപാടും പ്രധാന ചടങ്ങുകളാണ്. ക്ഷേത്രം പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍ അഖില്‍, വൈസ് പ്രസിഡന്റ് മനോജ് പുത്തേത്ത്, യൂണിയന്‍ കമ്മിറ്റി അംഗം ദീപ മൂത്തേടത്ത്, ടി.എസ് സാംജി, സജീവ് മാന്തുവള്ളില്‍, വനിതാസംഘം പ്രസിഡന്റ് സജിനി പ്രസന്നന്‍, സെക്രട്ടറി രമ രമണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.