Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തില്‍ ഉത്സവം: ഉത്സവബലി ദര്‍ശനം ഭക്തിസാന്ദ്രമായി
11/01/2024
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ഉത്സവബലിയുടെ പൂജകള്‍ നടത്തുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പ്രധാന ചടങ്ങായ ഉത്സവബലി ദര്‍ശനം ഭക്തിസാന്ദ്രമായി. വ്രതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ഉത്സവബലി തൊഴുതു. ഭഗവാന്റെ പ്രധാന തിടമ്പ് നാലമ്പലത്തിനകത്ത് പുഷ്പാലങ്കാരങ്ങള്‍ നടത്തി നിറദീപങ്ങള്‍ ഒരുക്കി വെച്ചാണ് ഉത്സവബലിയുടെ പൂജകള്‍ നടത്തിയത്. ഭഗവാന്റെ അംഗരക്ഷകര്‍ക്കും അഷ്ടദിക് പാലകന്മാര്‍ക്കും ഭൂതഗണങ്ങള്‍ക്കും ഹവിസ് ബലി അര്‍പ്പിക്കുന്നതാണ് ഉത്സവബലിയുടെ പ്രത്യേകത. ഏറെ താന്ത്രിക പ്രാധാന്യമുള്ള ചടങ്ങിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, പ്രസാദ് ഭട്ടതിരി എന്നിവര്‍ സഹകാര്‍മികരായി. ഉത്സവകമ്മിറ്റി ഭാരവാഹികളായ എം.വി രാധാകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് ഉത്തമന്‍ കണ്ണംതറ, സെക്രട്ടറി കെ.പി ജിനീഷ് കുമാര്‍, ട്രഷറര്‍ ശിവന്‍കുട്ടി ചെമ്പകശ്ശേരില്‍, വൈസ് പ്രസിഡന്റ് ജയകുമാര്‍ കാക്കനാട്ട്, മനോജ് കൊയിലേഴത്ത്, എ.ജി ഉല്ലാസന്‍, പി.സി ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.