Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തിലെ മാര്‍ഗഴി കലശം സമാപിച്ചു
11/01/2024
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മാര്‍ഗഴി കലശത്തിന്റെ സമാപനമായി നടന്ന ശ്രീബലി എഴുന്നളളിപ്പ്.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ മാര്‍ഗഴി കലശം  സമാപിച്ചു. തന്ത്രിമാരായ ഭദ്രകാളി മാറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ സമാപനചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കലശാഭിഷേകത്തിന്റെ ഭാഗമായി രാവിലെയും വൈകിട്ടും നടന്ന ശ്രീബലി എഴുന്നളളിപ്പിന്  ഗജവീരന്‍ ഹരിപ്പാട് സ്‌കന്ദന്‍ വൈക്ക ത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. കലശത്തിന്റെ ഭാഗമായി ഇന്ന് രുദ്ര പൂജയും നാളെ ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയും നടത്തും. ഉദയാസ്തമന പൂജയുടെ ഭാഗമായി ഉദയനാപുരം ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ആന പുറത്ത് ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടാകും.
പരശുരാമാനാല്‍ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളില്‍ പ്രാധാന്യമേറിയ മാര്‍ഗഴികലശം മാര്‍ഗഴി മാസത്തിലാണ് നടത്തുക. തിരുവിതാംകൂര്‍ മഹാരാജാവിന്റ കല്‍പനയാല്‍ നടത്തുന്നത് കൊണ്ട് കല്‍പിച്ചു കലശം എന്നും അറിയപ്പെടുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റ ജന്മ നക്ഷത്രം ആദിയിലോ അന്തിയിലോ വരത്തക്ക വിധമാണ് കലശം നടത്തിവരുന്നത്. മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ ബ്രഹ്‌മ കലശവും വലിയ ചെമ്പ് അണ്ഡാവില്‍ ജലദ്രോണിയും പൂജിച്ച് നിത്യേന 101 കലശം അഭിഷേകം ചെയ്തു 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് മാര്‍ഗഴി കലശം.