Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷം അധികാരത്തിലേറിയാല്‍ കേരളത്തില്‍ പട്ടിണിക്കാരുണ്ടാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
06/05/2016

ഇടതുപക്ഷം അധികാരത്തിലേറിയാല്‍ കേരളത്തില്‍ പട്ടിണിക്കാരുണ്ടാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാവേലിസ്റ്റോറുകള്‍ അഞ്ചുപൈസ വിലവര്‍ദ്ധിപ്പിക്കാതെ സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കും. നിലവിലുള്ള 600 രൂപ ക്ഷേമപെന്‍ഷനുകള്‍ 100 രൂപയാക്കി ഉയര്‍ത്തുകയും മണിയോഡറുകളായി വീടുകളില്‍ എത്തിക്കുകയും ചെയ്യും. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാററുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയുടെയും കുംഭകോണങ്ങളുടെയും നാടാക്കി കേരളത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാററി. സ്ത്രീ സുരക്ഷയില്ലാത്ത നാടായി കേരളം മാറി. അറുപതുലക്ഷം പേര്‍ പണിയെടുത്തിരുന്ന പരമ്പരാഗത വ്യവസായങ്ങളെ യൂ.ഡി.എഫ് ശവപ്പറമ്പാക്കി മാറ്റി. പൊതുമേഖല സ്ഥാപനങ്ങള്‍ കോടികളുടെ നഷ്ടത്തിലായി. 32 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കാര്‍ഷികമേഖല തകര്‍ത്തു. നാളികേര കര്‍ഷകര്‍ അത്മഹത്യ ചെയ്യുന്നു. ഇതെല്ലാമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നമ്മുക്ക് നല്കിയ നേട്ടം എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ദിനംതോറും വര്‍ദ്ധിക്കുകയാണ്. മതനിരപേക്ഷ അടിത്തറയുള്ള നാടാണ് കേരളം. മാട്ടിറച്ചി കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലികൊല്ലുന്നു നരേന്ദ്രമോഡി ഭരിക്കുമ്പോഴും വടക്കേഇന്‍ഡ്യയില്‍. ഗോവിന്ദപന്‍സാരെയും ഗല്‍ബുര്‍ഗ്ഗിയെയും പോലുള്ള രാഷ്ട്രീയ-സാംസ്‌ക്കാരിക നായകരെ അഭിപ്രായം പറയുന്നതിന്റെ പേരില്‍ വെടിവെച്ചു കൊല്ലുന്ന രാജ്യമാണ് ബി.ജെ.പി ഭരിക്കുന്ന ഇന്‍ഡ്യ. ദളിതരെ മനുഷ്യരായി അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. സംവരണം നിര്‍ത്തലാക്കണമെന്നാണ് ആര്‍.എസ്.എസ്സ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഇതൊന്നും നടപ്പിലാകാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരു തുടങ്ങി വച്ച നവോത്ഥാന സന്ദേശമാണ് കേരളത്തിന് വെളിച്ചമേകിയത്. ചട്ടമ്പിസ്വാമി, അയ്യന്‍ങ്കാളി, പണ്ഡിററ് കറുപ്പന്‍, ബ്രഹ്മാനന്ദശിവയോഗി തുടങ്ങിയവര്‍ ഇതിനെ പ്രോജ്ജ്വലിപ്പിച്ചു. മതനിരപേക്ഷവും അഴിവിമുക്തവുമായ ഒരു കേരളത്തിനു വേണ്ടിയാണ് എല്‍.ഡി.എഫ് നിലകൊള്ളുന്നത്. നൂറുസീററിലധികം നേടി എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും കൊടിയേരി പറഞ്ഞു. വൈക്കം കച്ചേരിക്കവലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. പി.കെ.ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍.വാസവന്‍, സി.കെ.ശശിധരന്‍, സി.കെ.ആശ, അഡ്വ. പി.എം.മാത്യൂ, ടി.എന്‍.രമേശന്‍, ആര്‍.സുശീലന്‍, ഇ.എം.കുഞ്ഞുമുഹമ്മദ്, കെ.കെ.ഗണേശന്‍, എന്‍.പി.ജയപ്രകാശ്, കെ.അജിത്ത് എം.എല്‍.എ, സുഭാഷ് പുഞ്ചകോട്ടില്‍, പി.സുഗതന്‍, സന്തോഷ്‌കാല, കെ.സെല്‍വരാജ്, പി.എ.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.