Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെന്റ് ലിറ്റില്‍ തെരേസാസ് സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
10/01/2024
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂൾ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ 74-ാമത് വാര്‍ഷികവും അധ്യാപക-രക്ഷകര്‍ത്തൃ ദിനാചരണവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. തോമസ് ചാഴികാടന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ആര്‍ സന്തോഷ്, പിടിഎ പ്രസിഡന്റ് കെ.എം ബിനു, പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, ഹെഡ് മിസ്ട്രസ് ജിസി ജോസഫ്, സ്റ്റാഫ് പ്രതിനിധി മിനി അഗസ്റ്റിന്‍, വിദ്യാര്‍ഥി പ്രതിനിധി മരിയ ഷിജു, സ്‌കൂള്‍ ലീഡര്‍ മരിയ മിഷേല്‍ എന്നിവര്‍ പ്രസംഗിച്ചു.  കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.