Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭോത്സവം: വൈക്കം ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
10/01/2024
വൈക്കം. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രതിഭോത്സവവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിഭോത്സവവും വാര്‍ഷികാഘോഷവും നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച നൂറിലധികം വിദ്യാര്‍ഥിനികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രിന്‍സിപ്പാള്‍ കെ ശശികല, ഗാനരചയിതാവ് ജയകുമാര്‍ കെ പവിത്രന്‍, എസ്എംസി ചെയര്‍മാന്‍ പി.സുമേഷ് കുമാര്‍, സ്‌കൂള്‍ ഭാരവാഹികളായ എസ്.ഷാലിമോള്‍, കെ.എ ബിനു, കെ.സി ദീപ, വി.എസ് ഗ്രീഷ്മ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീകുമാര്‍, ടി.കെ വിജയശ്രീ, സൂര്യ റെജി, ടി.ആര്‍ ഓമന എന്നിവര്‍ പ്രസംഗിച്ചു.