Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസിത് ഭാരത് യാത്രയുടെ ജനസമ്പര്‍ക്ക പരിപാടി നടത്തി
10/01/2024
ഉല്ലല എസ്ബിഐ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി എന്‍എടിസി ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസിത് ഭാരത് സങ്കൽപ് യാത്രയുടെ തലയാഴം പഞ്ചായത്തിലെ ജനസമ്പര്‍ക്ക പരിപാടി ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടത്തി. ഉല്ലല എസ്ബിഐയുടെ നേതൃത്വത്തിലായിരുന്നു ജനസമ്പര്‍ക്കപരിപാടി. എന്‍എടിസി ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. എസ്ബിഐ ചീഫ് മാനേജര്‍ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രീജു കെ ശശി, ഹരിഹരസുബ്രഹ്മണ്യന്‍, ഉല്ലല ബാങ്ക് മാനേജര്‍ എമില്‍ദാസ്, പി.ആര്‍ സുഭാഷ്, ടി.എ സുമേഷ്, ടി വിനോദ്, എസ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു.