Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
09/01/2024
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു. 
 
വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വത്തിൽ മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രസാദ് ഭട്ടതിരി, പൊന്നുവള്ളിഇല്ലത്ത് കൃഷ്ണന്‍ മൂത്തത് എന്നിവർ സഹകാര്‍മകരായി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം രക്ഷാധികാരി എം.വി രാധാകൃഷ്ണന്‍ നായര്‍, പ്രസിഡന്റ് ഉത്തമന്‍ കണ്ണംതറ, സെക്രട്ടറി കെ.പി ജിനീഷ്‌കുമാര്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് ജയകുമാര്‍, മനോജ് കൊയിലേഴത്ത്, എ.ജി ഉല്ലാസന്‍, പി.സി ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ദിവസങ്ങളിൽ അന്നദാനം, തിരുവാതിര, കുറത്തിയാട്ടം, പ്രസാദക്കഞ്ഞി, പ്രഭാതഭക്ഷണം, നൃത്തസന്ധ്യ, ഫ്യൂഷന്‍ തിരുവാതിര, ഉത്സവബലി ദര്‍ശനം, ഭക്തിഗാനസുധ, വിശേഷാല്‍ ദീപാരാധന, ബാലരമ നാടകം, ആറാട്ട് സദ്യ, ആറാട്ട്, ആറാട്ട് വരവ് എന്നിവ നടക്കും.