Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂരിൽ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസന പഠനക്ലാസ് തുടങ്ങി
09/01/2024
വെച്ചൂരിൽ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നൈപുണ്യ വികസന പഠനക്ലാസ് വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വെച്ചൂര്‍ ഗ്രാമത്തിന്റെ ക്ഷേമത്തിനായി സാമൂഹിക പരിരക്ഷകന്‍ എ.കെ നായര്‍ ജന്മനാടായ വെച്ചൂരിന്റെ ക്ഷേമപ്രവര്‍ത്തനത്തിനായി നടത്തുന്ന പദ്ധതികളുടെ ഭാഗമായി പഠനക്ലാസുകള്‍ സംഘടിപ്പിച്ചു. വെച്ചൂരിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായാണ് നൈപുണ്യ വികസന പഠനക്ലാസ് നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സോഷ്യല്‍ എഡ്യുക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സ്ഥാപനം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം വെച്ചൂർ ശാഖാ ഹാളില്‍ നടത്തിയ  പഠനക്ലാസ് വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ഗോവിന്ദന്‍കുട്ടി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. യോഗത്തില്‍ എ.കെ നായര്‍ മുഖ്യാതിഥിയായിരുന്നു. വീണാ അജി, പങ്കജം രാമചന്ദ്രന്‍, പ്രേമ ജയചന്ദ്രന്‍, തഹസില്‍ദാര്‍ എസ്.രമേഷ്, എം.ബി വാസുദേവകൈമള്‍, എ.ശശികല, ഹെഡ്മാസ്റ്റര്‍ ഡി രമേശ്, കോയ യൂസഫ്, ക്യാപ്റ്റന്‍ ഗോപിനാഥന്‍, വടയാര്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.