Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളം പുരോഗതി കൈവരിച്ച് വിദ്യാഭ്യാസത്തിലൂടെ: തോമസ് ചാഴികാടന്‍ എംപി
09/01/2024
കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഭ്രാന്താലയമായിരുന്ന കേരളത്തെ പരിവര്‍ത്തിപ്പിച്ചത് വിദ്യാഭ്യാസമാണെന്ന് തോമസ് ചാഴികാടന്‍ എംപി. കുലശേഖരമംഗലം എന്‍ഐഎം യു.പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഇന്ന് നവോത്ഥാനത്തിന്റെ പാതയിലാണെന്നും ഉത്തമമായ മാറ്റമാണ് ഇതിലൂടെ നാം കൈവരിക്കുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ട കാലഘട്ടത്തെ മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകളെ കൈപിടിച്ച് ഉയര്‍ത്തിയതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സി.കെ ആശ എംഎല്‍എ പറഞ്ഞു. അനേകം കാലത്തെ നവീകരണത്തിലൂടെയാണ് കേരളം പുരോഗമന സമൂഹമായി മാറിയത്. മാറ്റങ്ങള്‍ക്കനുസൃതമായി മാറിയപ്പോഴാണ് നമ്മള്‍ പുരോഗമന സമൂഹമായി മാറിയതെന്നും സി.കെ ആശ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ശതാബ്ദി ആഘോഷകമ്മിറ്റി കണ്‍വീനര്‍ പി.എസ് സക്കീര്‍ പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്‍തുരുത്ത് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി പ്രതാപന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീമാ ബിനു, ബി ഷിജു, പോള്‍ തോമസ്, പ്രമീള രമണന്‍, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പ്രീതാ രാമചന്ദ്രന്‍, എഇ.ഒ എം.ആര്‍ സുനിമോള്‍, കുലശേഖരമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ നാസര്‍, നുസ്റത്തുല്‍ ഇഖുവാന്‍ സംഘം പ്രസിഡന്റ് പി.എ ഇബ്രാഹിം കുട്ടി, സ്‌കൂള്‍ മാനേജര്‍ കെ.ഐ ഷെരീഫ്, പ്രധാനാധ്യാപിക സി.എസ് മിനിമോള്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ശതാബ്ദി ആഘോഷകമ്മിറ്റിയുടെ ചെയര്‍മാന്‍ പി.രാജേന്ദ്രപ്രസാദ്, പിആര്‍ഒ എ.എ നൗഷാദ്, ഹാരിസ് മണ്ണഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബിനു ഏരൂര്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്, കൃഷ്ണ ഷിബുവിന്റെ മാജിക് ഷോ,  പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറി.