Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തിലേക്ക് നടന്ന കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
07/01/2024
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടന്ന കുലവാഴപുറപ്പാട് ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി നടത്തിയ കുലവാഴപുറപ്പാട് ഭക്തിസാന്ദ്രമായി. ഞായറാഴ്ച വൈകിട്ട് കരിമ്പൂഴിക്കാട്ട് ദേവീക്ഷേത്രത്തില്‍ നിന്നാണ് കുലവാഴപുറപ്പാട് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അലങ്കരിച്ച വാഹനത്തില്‍ നാളികേരക്കുലകളും വാഴക്കുലകളും കട്ടിമാലകളും അലങ്കാരസാധനങ്ങളും നിറച്ചാണ് കുലവാഴ പുറപ്പാട് നടന്നത്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കെട്ടിയലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും ആര്‍ഭാടപൂര്‍വം എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ ചക്കാലയില്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് ഹരിഹരന്‍, കമ്മിറ്റി അംഗങ്ങളായ അനൂപ് ആര്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി കമലം ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.