Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഒന്നിച്ചൊന്നായ്' ഭിന്നശേഷി കലാ-കായികമേള സംഘടിപ്പിച്ചു
07/01/2024
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 'ഒന്നിച്ചൊന്നായ്' പദ്ധതിയുടെ ഭാഗമായി നടത്തിയ ഭിന്നശേഷി കലാ-കായികമേളയില്‍ സമ്മാനം നേടിയ പ്രതിഭകള്‍ക്കൊപ്പം ഗായിക വൈക്കം വിജയലക്ഷ്മിയും ജനപ്രതിനിധികളും.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 'ഒന്നിച്ചൊന്നായ്' പദ്ധതിയുടെ ഭാഗമായി വിവിധ സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികളെ പങ്കെടുപ്പിച്ച് കലാ-കായികമേള നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ മേളയില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കലാ-കായികമേള പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, സെക്രട്ടറി കെ അജിത്ത്, ശിശുവികസനപദ്ധതി ഓഫീസര്‍ ഡോ. പി.എസ് കബനി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, എം.കെ റാണിമോള്‍, വീണ, എം.കെ ശ്രീമോന്‍ എന്നിവര്‍ പ്രസംഗിച്ചു