Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേവലക്കാട്ട് ക്ഷേത്രത്തില്‍ മകരസംക്രമവും സപ്താഹവും തുടങ്ങി
07/01/2024
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തിന്റേയും സപ്താഹയജ്ഞത്തിന്റേയും ദീപപ്രകാശനം ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകരസംക്രമ ഉത്സവവും തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനവും വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ തൈക്കാട്ടുശ്ശേരി വിജയപ്പന്‍ നായര്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം ചാത്തനാട്ട് ക്ഷേത്രം സന്നിധിയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ കൊണ്ടുവന്നു. ഉപാചാര്യന്മാരായ ശൂരനാട് സജികുമാര്‍, പള്ളിപ്പുറം സന്തോഷ്‌കുമാര്‍, ക്ഷേത്രം പ്രസിഡന്റ് ആര്‍ മോഹനന്‍പിള്ള, സെക്രട്ടറി വിശ്വനാഥന്‍ കല്ലറയ്ക്കല്‍, രാജന്‍ പി.കാട്ടങ്ങോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ മഹാപ്രസാദഊട്ട്, വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, ഗണപതിഹോമം, ഗോവിന്ദപട്ടാഭിഷേകം, സ്വയംവരഘോഷയാത്ര, രുഗ്മിണീസ്വയംവരം, സ്വയംവരസദ്യ, സര്‍വ്വൈശ്വര്യപൂജ, കുചേലസദ്ഗതി, നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും, പൂതപ്പാട്ട് ദൃശ്യാവിഷ്‌കാരം, കുംഭകുടംവരവ്, മകരസംക്രമം ആഘോഷം, നൃത്താര്‍ച്ചന, വലിയഗുരുതി എന്നിവ നടക്കും.