Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജിഷയെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കേരള വേലന്‍ മഹാസഭ
06/05/2016

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മററി അധികാരികളോട് ആവശ്യപ്പെട്ടു. രോഹിത് വെമുലയുടെ മരണത്തിന്റെ തുടര്‍ച്ചയായി വ്യാപകമായി ദളിത് പീഢനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. വര്‍ക്കലയില്‍ ദളിത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച സംഭവവും ഇതിന്റെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ സാധിക്കൂ. കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ ജിഷയുടെ മാതാവ് തന്റെ മകള്‍ക്കെതിരെ വധഭീഷണിയുണ്ടെന്ന് പലതവണ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത പോലീസ് അധികാരികളെ സസ്‌പെന്റ് ചെയ്യുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.ബാഹുലേയന്‍, വൈസ് പ്രസിഡന്റുമാരായ എ.ജി.സുഗതന്‍, പി.എസ്.കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി.എന്‍.സോമന്‍, സരസ്വതി മോഹന്‍, വി.എന്‍.കുട്ടപ്പന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.