Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ അന്നദാനത്തിന് സ്വന്തം മണ്ണിലെ ഉല്‍പന്നം
05/01/2024
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാടശേഖരത്തില്‍ നിന്നും വിളവെടുത്ത നെല്ല് ഉത്സവത്തിന്റെ അന്നദാനത്തിനായി ക്ഷേത്രമുറ്റത്ത് ഉണക്കാന്‍ കൂട്ടിയിട്ടിരിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് ഇക്കുറി സ്വന്തം പാടശേഖരത്ത് വിളഞ്ഞ ഉല്‍പന്നം വിഭവവമാകും. ക്ഷേത്രത്തിന് മുന്‍വശത്തുള്ള സ്വന്തം പാടശേഖരത്തില്‍ ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി നടത്തിയത്. കൃത്യമായ പരിചരണവും സംരക്ഷണവും വഴി നൂറുമേനി വിളവാണ് ലഭിച്ചത്. ഒന്നാം ഉത്സവം മുതല്‍ സമാപനദിവസം വരെയുള്ള അന്നദാനത്തിന് ഈ വര്‍ഷം സ്വന്തം മണ്ണില്‍ വിളഞ്ഞ മുണ്ടകം നെല്ലിലെ കുത്തരിയാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ക്ഷേത്രം പ്രസിഡന്റ് എം.പി രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, വനിതാസമാജം പ്രസിഡന്റ് ഷീലാ അനില്‍കുമാര്‍, സെക്രട്ടറി കമലം ഹരിഹരന്‍, ട്രഷറര്‍ മായാ രാജേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ ഭാസ്‌കരന്‍ നായര്‍, സുശീല ബാബു, സിന്ധു രമേശ്, തങ്കമണി, വത്സല, ഓമനക്കുട്ടന്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.