Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം സ്‌കൂളില്‍ റോട്ടറി ക്ലബ്ബ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
04/01/2024
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ച് നടപ്പിക്കിയ ശുദ്ധജല വിതരണ പദ്ധതി റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുമിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുദ്ധജല വിതരണത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വൈക്കത്തെ റോട്ടറി ക്ലബ്ബ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുമിത്രന്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിതക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ. സ്മിത സുമിത്രന്‍, എ.ജി ജീവന്‍ ശിവറാം, ഡി നാരായണന്‍ നായര്‍, രാജന്‍ പൊതി, ജോയി മാത്യു, എന്‍.കെ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണപിള്ള, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. വൈക്കം അമലാഭവനിലും മൂത്തേടത്തുകാവ് മെഴ്‌സി ഹോമിലും പലവ്യഞ്ജന സാധനങ്ങളും കേക്കുകളും വിതരണം ചെയ്തു.