Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ മികച്ച വിദ്യാര്‍ഥി പ്രതിഭകളെ അനുമോദിച്ചു
04/01/2024
വൈക്കം ആശ്രമം സ്കൂളിൽ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ അഞ്ജലി വി.കൃഷ്ണ, ഫിദ ഫാത്തിമ, സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ വിജയം നേടിയ ഗൗരി കൃഷ്ണ എന്നിവരെ മാനേജര്‍ പി.വി ബിനേഷ് അനുമോദിക്കുന്നു.
 
വൈക്കം: ജില്ലാ കലോത്സവത്തില്‍ വിജയം കൊയ്ത് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ആശ്രമം സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെയും സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ വിജയം നേടിയ വിദ്യാര്‍ഥിനിയെയും സ്‌കൂള്‍ മാനേജ്‌മെന്റ് ആദരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ അഞ്ജലി വി കൃഷ്ണ, ഫിദ ഫാത്തിമ, സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ വിജയിച്ച ഗൗരി കൃഷ്ണ എന്നിവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആദരിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിൽ സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ് മൂന്ന് പേരെയും പൊന്നാട അണിയിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, ജയന്തി കെ.തങ്കപ്പന്‍, അശ്വതി എല്‍ പ്രഭാകര്‍, ബി.എസ് ബിജി, റിറ്റു എസ് രാജ് എന്നിവര്‍ പ്രസംഗിച്ചു.