Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
03/01/2024
ചെമ്പ് കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷ് തന്ത്രി കൊടിയേറ്റുന്നു.
 
വൈക്കം: എസ്എന്‍ഡിപി യോഗം കാട്ടിക്കുന്ന് ശാഖയിലെ തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയേറി. തന്ത്രി വൈക്കശ്ശേരി സുരേഷ് കൊടിയേറ്റി. മേല്‍ശാന്തി ദിനേശ് ശാന്തി ഉല്ലല, കീഴ്ശാന്തിമാരായ വിഷ്ണു ശാന്തി, അര്‍ജുന്‍ ശാന്തി, സഞ്ജയ് ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിനുശേഷം കൊടിപ്പുറത്ത് വിളക്കും നടത്തി. പ്രസിഡന്റ് വി.പി പവിത്രന്‍, സെക്രട്ടറി കെ.കെ ബിജു, വൈസ് പ്രസിഡന്റ് ദേവരാജന്‍ കൊച്ചുമഠം, യൂണിയന്‍ കമ്മിറ്റി അംഗം സുനില്‍ കരിപ്പുറത്ത്, കെ.ടി അനില്‍കുമാര്‍, കെ.എസ് അജയദേവ്, സുബ്രഹ്മണ്യന്‍ വീരംതാഴത്ത്, കെ.എം ഫല്‍ഗുണന്‍, വിനീഷ് മകരംചേരില്‍, ലൈജു പനച്ചിക്കല്‍, തിലോത്തമ ബാഹുലേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പാല്‍കാവടി, ചാക്യാര്‍കൂത്ത്, മഹാപ്രസാദഊട്ട്, ഭസ്മകാവടി, മോഡേണ്‍ കൈകൊട്ടിക്കളി, നവീന കൈകൊട്ടിക്കളി, ഗണപതിഹോമം, ചിത്തിര ഉത്സവം, മഹാഘോഷയാത്ര, വലിയകാണിക്ക, ഭക്തിഗാനാമൃതം, ആറാട്ട് ഉത്സവം, കലശപൂജ, പ്രഭാഷണം, ആറാട്ട്, പാട്ട്, പടയോട്ടം, മെഗാഷോ എന്നിവ നടക്കും.