Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം ജയന്തി ആഘോഷവും പാരായണവും നടത്തി
03/01/2024
ചെമ്മനത്തുകര എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മന്നം ജയന്തി ആഘോഷം  കരയോഗം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം ജയന്തി ആഘോഷവും നാരായണീയ പാരായണവും നടത്തി. കരയോഗം ഹാളില്‍ നടന്ന സമ്മേളനം കരയോഗം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മന്നം ജയന്തിയോടനുബന്ധിച്ച് ചെമ്മനത്തുകര ചെമ്മനത്തപ്പന്‍ നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിലാണ് സമ്പൂര്‍ണ നാരായണീയ പാരായണം നടത്തിയത്. കരയോഗം സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, അനൂപ് ആര്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ഷീലാ അനില്‍കുമാര്‍, സെക്രട്ടറി കമലം ഹരിഹരന്‍, ട്രഷറര്‍ മായാ രാജേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ ഭാസ്‌കരന്‍ നായര്‍, സുശീല ബാബു, സിന്ധു രമേശ്, തങ്കമണി, വത്സല ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.