Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം അനിവാര്യം: വി ചാമുണ്ണി 
03/01/2024
അഖിലേന്ത്യ കിസാൻസഭ വൈക്കം മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്രഗവണ്മെന്റിന്റെ നയങ്ങൾ പ്രതിസന്ധിക്ക് ആക്കം വർധിപ്പിക്കുന്നുണ്ടെന്നും അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി. കിസാൻസഭ വൈക്കം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാരാണ് ഈ മേഖലയ്ക്ക് അൽപം ആശ്വാസം പകരുന്നത്. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ തിരുത്തിക്കുന്നതിനു വേണ്ടി കർഷകരുടെ ശക്തമായ പോരാട്ടം വളർത്തി കൊണ്ടു വരണം. അതിന് കിസാൻ സഭ മുൻകൈയ്യെടുക്കുമെന്നും ചാമുണ്ണി കൂട്ടിച്ചേർത്തു. എസ്എന്‍ഡിപി യോഗം കുടവെച്ചൂര്‍ ശാഖാ ഹാളില്‍ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദ്രബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെ ആദരിക്കൽ സി.കെ ആശ എംഎല്‍എയും, മികച്ച പാടശേഖര സമിതിക്കുള്ള അവാര്‍ഡ് ദാനം കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പനും നിര്‍വഹിച്ചു. 
സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, പി സുഗതന്‍, പി.എസ് പുഷ്‌കരന്‍, കെ.ബി ശോഭന, കെ.എം വിനോഭായ്, എ.എസ് ഹരിമോന്‍, പി.ആര്‍ രജനി, എം.കെ മുരളീധരന്‍ നായര്‍, യു മോഹനന്‍, കെ അനില്‍കുമാര്‍ സാജു കാരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.വി പവിത്രൻ (പ്രസിഡന്റ്), കെ.കെ ചന്ദ്രബാബു (സെക്രട്ടറി), കെ.സി ഗോപാലകൃഷ്ണൻ നായർ, പി സോമൻപിള്ള (വൈസ് പ്രസിഡന്റുമാർ), കെ രമേശൻ, പി.എം സുന്ദരൻ (ജോയിന്റ് സെക്രട്ടറിമാർ), എസ് സന്തോഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.