Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്‍സ് അസോസിയേഷനുകള്‍ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി
01/01/2024
കിഴക്കേനട ജനനി റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ക്രിസ്മസ്-പുതുവര്‍ഷാഘോഷം അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ പ്രശാന്തിയില്‍ രാജേന്ദ്രനും ഭാര്യ ഗംഗാ രാജേന്ദ്രനും ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. വൈപ്പിന്‍പടി ഹരിത റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷ പരിപാടികള്‍ നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് കുടുംബാംഗങ്ങള്‍ ആഘോഷം പങ്കുവച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. നടേല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ പുതുവത്സര സന്ദേശം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ ബി ചന്ദ്രശേഖരന്‍, ഹരിതാ സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തിരുവോണനാളിലെ പൂക്കള മത്സര വിജയികളായ പി.ശ്രീശന്‍, അരുന്ധതി മാധവന്‍, ജെ.സജിത് കുമാര്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ഹരിതയിലെ യുവകലാ പ്രതിഭകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഹരിത എന്റര്‍ടൈന്‍മെന്റ് ടീമിന്റെ ഗാനമേളയും സ്‌കിറ്റും, ഹാസ്യ നാടകവും അരങ്ങേറി. വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടും ആഘോഷ പരിപാടികള്‍ക്ക് മികവേകി.
കിഴക്കേനട ജനനി റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷവും ജനനി കലാ-സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ പ്രശാന്തിയില്‍ രാജേന്ദ്രന്‍, ഭാര്യ ഗംഗ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ആഘോഷത്തിന്റെ ദീപപ്രകാശനം നടത്തി. നടന്‍ പ്രദീപ് മാളവിക കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ജീവന്‍ രക്ഷാസംഘം പുനരുജ്ജീവനം ജീവന്‍ രക്ഷാനിധി നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഏറ്റുവാങ്ങി. പ്രതിപക്ഷനേതാവ് എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്‍ രാജേഷ്, കൗണ്‍സിലര്‍ എം.കെ മഹേഷ്, സൗമ്യ ഗോപാലകൃഷ്ണന്‍, ശിവരാമകൃഷ്ണന്‍, നന്ദകുമാര്‍, പത്മകുമാര്‍, ദാസന്‍ അണിമംഗലം, റസീന ബീഗം, അജയകുമാര്‍, ഷീലാ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.