Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പറക്കാട്ടുകുളങ്ങര ദേവിക്ഷേത്രത്തില്‍ അന്നദാനം നടത്തി
01/01/2024
ടി.വി പുരം പറക്കാട്ടുകുളങ്ങര ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 223-ാം നമ്പര്‍ ടി.വി പുരം ശാഖയുടെ കീഴിലുള്ള പറക്കാട്ടുകുളങ്ങര ശ്രീദുരക്ഷാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് അന്നദാനം നടത്തി. വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി വിനോദ് ദീപപ്രകാശനം  നിര്‍വഹിച്ചു. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. രാവിലെ പന്തീരായിരം പുഷ്പാഞ്ജലി, കുംഭകുടം വരവ്, വൈകിട്ട് പൂമൂടല്‍ ചടങ്ങ് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഹംസാനന്ദന്‍, മേല്‍ശാന്തി മഹേഷ് ശാന്തി എന്നിവര്‍ കാര്‍മികരായി. പ്രസിഡന്റ് ഹരി വാതല്ലൂര്‍, വൈസ് പ്രസിഡന്റ് റോയി തൈക്കൂട്ടത്തില്‍, സെക്രട്ടറി സന്തോഷ് ആഞ്ഞിലിക്കല്‍, യൂണിയന്‍ കമ്മിറ്റി അംഗം ഉദയന്‍ തച്ചന്നയില്‍, വനിതാ സമാജം പ്രസിഡന്റ് സരള അജയകുമാര്‍, സെക്രട്ടറി സിനി സാബു, യൂത്ത് മൂവ്മെന്റ് രക്ഷാധികാരി സുരേജ് പുളിക്കോരില്‍, പ്രസിഡന്റ് സുജീഷ് മരത്താപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.