Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ്‌സിഡി നാമമാത്ര കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതു മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നു
06/05/2016

തലയാഴം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയല്‍ ഉള്‍പ്പെടുത്തി തലയാഴത്തെ 1700 ഏക്കര്‍ പാടശേഖരത്തെ നെല്‍കര്‍ഷകര്‍ക്ക് 100 ശതമാനം സബ്‌സിഡി നിരക്കില്‍ നെല്‍ വിത്ത് വിതരണം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി നാമമാത്ര കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതു മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കൃഷിപ്പണി ആരംഭിക്കേണ്ട സമയമായിട്ടും നെല്‍വിത്ത് ഇറക്കുവാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ നാളിതുവരെയായി ചെയ്തിട്ടില്ല. അടിയന്തിരമായി ഈ ഉത്തരവ് പിന്‍വലിച്ച് മുഴുവന്‍ കൃഷിക്കാര്‍ക്കും നെല്‍വിത്ത് വിതരണം ചെയ്യുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാളെ രാവിലെ 10 മണിക്ക് തലയാഴം കൃഷി ഭവന്റെ മുന്നില്‍ കര്‍ഷകസമരം നടത്തുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കെ.അരുണന്‍, പി.എസ്.പുഷ്‌ക്കരന്‍, ഇടത്തില്‍ ജോസഫ്, ഗോപാലകൃഷ്ണന്‍നായര്‍, കെ.രാധാകൃഷ്ണന്‍ നായര്‍, എസ്.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതിയുടെ പ്രസിഡന്റായി ഇടത്തില്‍ ജോസഫിനെയും സെക്രട്ടറിയായി പി.ജി.ബേബിയെയും തിരഞ്ഞെടുത്തു.