Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമശ്ശേരി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി
31/12/2023
പെരുമശ്ശേരി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ദുര്‍ഗാദേവിയുടെ പ്രതിഷ്ഠ നടത്താനുള്ള വിഗ്രഹം തന്ത്രിമാര്‍ ആലയത്തിലേക്ക് എഴുന്നള്ളിക്കുന്നു.
 
വൈക്കം: പെരുമശ്ശേരി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പ്രധാന ദേവതയായ ദുര്‍ഗാ ദേവിയുടേയും മറ്റ് ഉപദേവതകളുടേയും ബാലാലയ പ്രതിഷ്ഠ നടത്തി. തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി, നീണ്ടൂര്‍മന നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി നീലകണ്ഠന്‍ സ്വാമി, അജിത്ത് നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ബാലാലയ പ്രതിഷ്ഠ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് എം.എം ഉദയപ്പന്‍, സെക്രട്ടറി സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് കെ.ജി സുമേഷ്, സുരേഷ്‌കുമാര്‍, കെ മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.