Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു
31/12/2023
മറവന്‍തുരുത്ത് പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വികസന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തികരിക്കുന്ന മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. മറവന്‍തുരുത്ത് പഞ്ചായത്തില്‍ പുതിയതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റേയും നവീകരിച്ച ലൈബ്രറിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. വഴിയോര വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവും സൗണ്ട് സിസ്റ്റം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്തും ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം വി.കെ മുരളീധരന്‍ നിര്‍വഹിച്ചു.
പഞ്ചായത്തിന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം വിട്ടു നല്‍കിയ വി.കെ മുരളീധരന്‍ ഇന്ദൂ ധരം, ആര്‍ രേവതി അജീഷ് ഭവനം എന്നിവരെ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ജില്ലാ പഞ്ചായത്തത്ത് അംഗം പി.എസ് പുഷ്പമണി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബി ഷിജു, ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീണ്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് തനത് ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയടക്കം 1.42 കോടി രൂപ വിനിയോഗിച്ചാണ് ഓഫീസ് മന്ദിരം നിര്‍മിച്ചത്.