Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് തിരുവാതിര പരിശീലന കേന്ദ്രം തുടങ്ങി
31/12/2023
വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിര ഉത്സവവും തിരുവാതിര പരിശീലന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ തിരുവാതിര പരിശീലന പഠനകേന്ദ്രം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 97 കരയോഗങ്ങളിലെ വനിതാ സമാജങ്ങളുടെ പങ്കാളിത്തത്തോടെയാണ് വൈക്കം കേന്ദ്രമാക്കി പരിശീലനകേന്ദ്രം നടത്തുന്നത്. വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ തിരുവാതിര ഉത്സവവും നടത്തി. വിവിധ കരയോഗങ്ങളില്‍ നിന്നെത്തിയ വനിതകള്‍ പങ്കെടുത്ത തിരുവാതിരയും അരങ്ങേറി. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, സെക്രട്ടറി കെ രാജഗോപാല്‍, സി.പി നാരായണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, മഞ്ജു അജിത്ത്, രമ്യ ശിവദാസ്, കെ.എസ് ചന്ദ്രിക, ജയ രാജശേഖരന്‍, ഗിരിജാ ദേവി, സി.എന്‍ ഓമന, ഉമാദേവി, ഇന്ദിരാ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിര മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം മാഞ്ഞൂര്‍ എന്‍എസ്എസ് വനിതാ സമാജവും രണ്ടാം സമ്മാനം തോട്ടകം എന്‍എസ്എസ് വനിതാ സമാജവും മൂന്നാം സമ്മാനം വൈക്കപ്രയാര്‍ എന്‍എസ്എസ് വനിതാസമാജവും നേടി.