Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു
30/12/2023
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. പാലിന് സബ്‌സിഡി ഇനത്തില്‍ ക്ഷീരസംഘത്തില്‍ പാല്‍ അളന്ന കര്‍ഷകന് ലിറ്ററിന് മൂന്നു രൂപ നിരക്കില്‍ 789  ക്ഷീരകര്‍ഷകര്‍ക്ക്  ആദ്യ ഗഡുവായി 12 ലക്ഷം രൂപ വിതരണം ചെയ്തു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ പി.പി സുനിത പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ റാണിമോള്‍, വീണ അജി, എം.കെ ശീമോന്‍, രേഷ്മ പ്രവീണ്‍, വാര്‍ഡ് മെമ്പര്‍ സീമ ബിനു, ക്ഷീരസംഘം പ്രസിഡന്റ് അനീഷ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി പ്രതീഷ് കുമാര്‍, സെക്രട്ടറി അഖില എന്നിവര്‍ പങ്കെടുത്തു.