Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ് ക്ഷേത്രത്തില്‍ രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി
30/12/2023
നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര യജ്ഞവേദിയില്‍ എത്തിയപ്പോള്‍ നല്‍കിയ വരവേല്‍പ്.

വൈക്കം: നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. രുഗ്മിണിയും പരിവാരങ്ങളും യജ്ഞവേദിയില്‍ എത്തിയപ്പോള്‍ യജ്ഞാചാര്യന്മാരും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് വരവേല്‍പ് നല്‍കി. വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് യജ്ഞത്തിന്റെ സമാപനം കുറിച്ച് അവഭൃഥസ്‌നാന ഘോഷയാത്ര നടത്തും. സ്വയംവര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലം ചന്ദ്രശേഖരന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ ജി ബാബുരാജ് എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ക്ഷേത്രം രക്ഷാധികാരി പി.എസ് നന്ദനന്‍, ചെയര്‍മാന്‍ എ ദാമോദരന്‍, കണ്‍വീനര്‍ പി.കെ വല്‍സലന്‍, വൈസ് പ്രസിഡന്റ് ആര്‍ ഭാസ്‌കരന്‍, ജോയിന്റ് കണ്‍വീനര്‍ ഗിരിജ രമേശന്‍, വൈസ് ചെയര്‍മാന്‍ സി.ഡി തങ്കച്ചന്‍, ജോയിന്റ് കണ്‍വീനര്‍ പ്രജിത വിനോദ്, ട്രഷറര്‍ എ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.