Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
29/12/2023
ഉദയനാപുരം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ജി രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം പടിഞ്ഞാറേമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡലഭജനയും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ജി രവീന്ദ്രന്‍ സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ തിരുവിഴ പഞ്ചമന്‍, ഉപചാര്യന്മാരായ എടത്വ മധു, മഹീധരന്‍ വാരനാട്, ചെങ്ങണ്ട അശോകന്‍, ക്ഷേത്രം തന്ത്രി ഗിരീഷ് ശാന്തി എന്നിവര്‍ കാര്‍മികരായി. താലപ്പൊലിയുടെ അകമ്പടിയോടെ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവന്നു. ക്ഷേത്രം പ്രസിഡന്റ് ടി.എസ് പവിത്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍ രാജേഷ്, സെക്രട്ടറി വി.മോഹനന്‍, ജോയിന്റ് സെക്രട്ടറി എന്‍.പി സജീവ്, ട്രഷറര്‍ കെ.രതീശന്‍, ദേവസ്വം ജോയിന്റ് സെക്രട്ടറി ബി.പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളിലായി ഭാഗവത മാഹാത്മ്യ പ്രഭാഷണം, ഭാഗവത കഥാ പ്രഭാഷണം, അന്നദാനം, ഗ്രന്ഥനമസ്‌കാരം, പ്രസാദഊട്ട്, ഭജന, ശ്രീകൃഷ്ണാവതാരം, തൊട്ടില്‍കെട്ട്, രുഗ്മിണീ സ്വയംവരം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, സ്വയംവരസദ്യ, സര്‍വൈശ്വര്യപൂജ, അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.