Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ബാങ്ക് ശതാബ്ദി: ചിത്രരചന മത്സരം നടത്തി
29/12/2023
തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരവും ഉപന്യാസ മത്സരവും നടത്തി. ബാങ്ക് ഹാളില്‍ നടന്ന ചിത്രരചന മത്സര പരിപാടി ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എസ് ശിവജി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, പി.ജെ സെബാസ്റ്റ്യന്‍, പി.എസ് മുരളീധരന്‍, കെ.ജി പ്രദീപന്‍, ബാങ്ക് സെക്രട്ടറി കെ.കെ ഷിജു, പി.ആര്‍ രശ്മി എന്നിവര്‍ പ്രസംഗിച്ചു.