Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആസ്വാദക മനം കവര്‍ന്ന് ചിത്ര സുകുമാരന്റെ നടനവൈഭവം
29/12/2023
വൈക്കം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തില്‍ പ്രശസ്ത നര്‍ത്തകി ചിത്ര സുകുമാരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം.

വൈക്കം: മോഹിനിയാട്ടത്തിന്റെ എല്ലാ ഭാവചലനങ്ങളും മുദ്രകളും തന്മയത്തമായി ചുവടുവച്ചാടിയ ചിത്ര സുകുമാരന്‍ ആസ്വാദക മനം കവര്‍ന്നു. സ്വാതി തിരുനാളിലൂടെയും കലാമണ്ഡപത്തിലൂടെയും പരിഷ്‌കൃത ഭാവത്തില്‍ ശ്യംഗാര ലാസ്യ ഭാവതാളങ്ങളില്‍ രൂപപ്പെടുത്തിയ മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവതനിമയും നഷ്ടപ്പെടുത്താതെയായിരുന്നു ചിത്രയുടെ ചുവടുവയ്പുകള്‍. വൈക്കം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷ പരിപാടിയിലാണ് ചിത്ര സുകുമാരന്‍ അരങ്ങ് കൊഴുപ്പിച്ചാടിയത്. താളവും സംഗീതവും കോര്‍ത്തിണക്കി തന്റെ ചുവടുവയ്പുകള്‍കൊണ്ട് കാണികളെ വിസ്മയിപ്പിച്ച ചിത്ര സുകുമാരന്‍ കേരളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ്. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചിത്ര സുകുമാരന്റെ കലാവൈഭവം ശ്രദ്ധ നേടിയിട്ടുണ്ട്.
മോഹിനിയാട്ടത്തിന്റെ എല്ലാ തലങ്ങളിലും ഭാവചലനം സൃഷ്ടിച്ച ചിത്ര സുകുമാരന്റെ നൃത്തകല ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, പ്രസിഡന്റ് ഡോ. ഗ്രേസമ്മ മാത്യു, വൈസ് പ്രസിഡന്റുമാരായ എസ് സുഭാഷ് ചന്ദ്രന്‍, ജോസ് ടി ജോര്‍ജ്, സെക്രട്ടറി വി ശിവദാസ്, ട്രഷറര്‍ ജേക്കബ് കുര്യാക്കോസ് എന്നിവര്‍ കലാമേളക്ക് നേതൃത്വം നല്‍കി.