Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് ജന്മദിനാഘോഷ പദയാത്ര നടത്തി
28/12/2023
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ഗ്രസ് ജന്മദിനാഘോഷ പദയാത്ര എഐസിസി അംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം സംരക്ഷണ പദയാത്ര നടത്തി. ആറാട്ടുകുളങ്ങരയില്‍ നിന്നാരംഭിച്ച പദയാത്ര എഐസിസി അംഗം ജോസഫ്  വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും കാലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു, കെപിസിസി അംഗം മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, ബി അനില്‍കുമാര്‍, വി സമ്പത്ത് കുമാര്‍, ജമീല പ്രദീപ്, ആദര്‍ശ് രഞ്ജന്‍, സോണി സണ്ണി, വി പോപ്പി, വി ബിന്‍സ്, വി.ടി സണ്ണി, സെബാസ്റ്റ്യന്‍, ബി ചന്ദ്രശേഖരന്‍, ഷാജി വല്യൂത്തറ, ഇടവട്ടം ജയകുമാര്‍, കെ.കെ സചിവോത്തമന്‍, മനോജ് കല്ലറ എന്നിവര്‍ നേതൃത്വം നല്‍കി. 139-ാം ജന്മദിനത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു പ്രവര്‍ത്തകര്‍ സ്‌നേഹം പങ്കുവച്ചു.